ബനാന ആന്റ് ഹണി പാർക്ക്: ആറുമാസത്തിനകം നിർമ്മാണം പൂർത്തിയാക്കും


കണ്ണാറ. ബനാന ആന്റ് ഹണി പാർക്ക് ആറുമാസത്തിനകം പ്രവർത്തനം പൂർത്തീകരിക്കാൻ സമയബന്ധിതമായി പ്രവർത്തന കലണ്ടർ തയ്യാറാക്കാൻ ഉന്നതതല അവലോകന യോഗം തീരുമാനിച്ചു. തിരുവനന്തപുരത്ത് ചേർന്ന മന്ത്രി തല യോഗത്തിൽ ആണ് തീരുമാനം എടുത്തത്. ഏഴു ഇലക്ട്രിക്കൽ ബിഡ്കളുടെ ടെൻഡർ ഉടനെ പൂർത്തിയാക്കുമെന്നും, തേൻ സംഭരിച്ചുകൊണ്ട് മൂല്യ വർദ്ധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന ട്രയൽ റൺ ഉടനെ ആരംഭിക്കുമെന്നും യോഗത്തിൽ തീരുമാനമായി. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്, കൃഷി പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ് ഐഎഎസ്, കേരള അഗ്രോ ബിസിനസ് കമ്പിനി മാനേജിംഗ് ഡയറക്ടർ, തൃശൂർ ലേബർ കൊണ്ട്രാക്ട് സൊസൈറ്റി പ്രസിഡണ്ട് ടി ജി സജീവൻ, വകുപ്പ്തല ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.



Post a Comment

0 Comments