കണ്ണാറ. ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ സ്‌പ്രേ പെയിന്റിംഗ് ജോലികൾ ചെയ്യുന്ന വീണ്ടശ്ശേരി കല്ലോലിക്കൽ റോയിയുടെ ഭാര്യ ശോഭയെ മഹിളാ കോൺ്ഗ്രസ് ജില്ലാ കമ്മിറ്റി അനുമോദിച്ചു. ജില്ലാ പ്രസിഡണ്ട് ലീലാമ്മ തോമസ്, സെക്രട്ടറി സി.ബി ഗീത, പീച്ചി മണ്ഡലം പ്രസിഡണ്ട് ബാബു തോമസ് എന്നിവർ നേതൃത്വം നൽകി. ശോഭയുടെ കഠിനാധ്വാനം ചെയ്യുവാനുള്ള മനസ്സ് പ്രശംസനീയമാണെന്ന് ലീലാമ്മ തോമസ് പറഞ്ഞു. വീണ്ടശ്ശേരിയിൽ വീടിനോട് ചേർന്ന് തന്നെയാണ് ഭർത്താവ് റോയിയുടെ വർക്ക് ഷോപ്പ്. വാഹനങ്ങളുടെ പാച്ച് വർക്കുകൾ, പെയിന്റിംഗ് മുതലായ ജോലികൾ ഇവിടെ ചെയ്യുന്നുണ്ട്. ഇത്തരം ജോലികളിൽ റോയിക്ക് സഹായവും പിന്തുണയുമാണ് ശോഭ.
0 Comments