വഴുക്കുംപാറ സെന്ററിൽ അപകടക്കെണി; വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാകുന്നു


വഴുക്കുംപാറ. ദേശീയപാത സർവ്വീസ് റോഡിൽ വഴുക്കുംപാറ സെന്ററിൽ റോഡിനോട് ചേർന്നുള്ള കുഴി യാത്രക്കാർക്ക് ഭീഷണിയാകുന്നു. വഴുക്കുംപാറ പാൽ സൊസൈറ്റിക്ക് സമീപം സർവ്വീസ് റോഡിലാണ് അപകടക്കെണി. പ്രധാന പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ തൃശൂർ ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും നിലവിൽ ഇതിലൂടെയാണ് കടന്നു പോകുന്നത്. സർവ്വീസ് റോഡിൽ നിന്നും ഉറവുംപാടം ഭാഗത്തേക്കുള്ള റോഡിലേക്ക് തിരിയുന്നതും ഇതിനോട് ചേർന്നാണ്. ഇതിലൂടെ മുൻപുണ്ടായിരുന്ന കാന മൂടി സർവ്വീസ് റോഡ് നിർമ്മിച്ചെങ്കിലും കാനക്ക് മുകളിൽ വേണ്ടരീതിയിൽ സ്ലാബുകൾ ഇടാത്തതാണ് അപകടത്തിന് വഴിയൊരുക്കുന്നത്. റോഡനോട് ചേർന്നുള്ള കുഴി പെട്ടെന്ന് ശ്രദ്ധയിൽ പെടില്ല. ഇതിലൂടെ വാഹനങ്ങൾ ഇറങ്ങിയ പാടുകളും കാണാം. ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നുമുണ്ട്. തൃശൂർ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പും ഇതിനോട് ചേർന്നാണ്. കാനകൾക്ക് മുകളിൽ സ്ലാബുകൾ സ്ഥാപിക്കാത്തത് ദേശീയപാതയിൽ പലയിടത്തും അപകടങ്ങൾക്ക് വഴിയൊരുക്കാറുണ്ട്. എന്നാൽ അധികൃതർ ഇതിന് വേണ്ട നടപടികൾ സ്വീകരിക്കാറില്ലെന്ന് നാട്ടുകാർ പരാതിപെടുന്നു.



Post a Comment

0 Comments