മിസ്റ്റർ തൃശൂർ ആയി സി.ആർ അജിത്ത്: പാണഞ്ചേരിക്ക് അഭിമാനം


പട്ടിക്കാട്. തൃശൂരിൽ വെച്ചു നടന്ന ഐ.എഫ്.ബി.ബി ചാമ്പ്യൻഷിപ്പിൽ മിസ്റ്റർ തൃശൂർ പട്ടം നേടി പട്ടിക്കാട് ചുള്ളിവളപ്പിൽ സി.ആർ അജിത്ത് പാണഞ്ചേരിയുടെ അഭിമാനമായി. 80 കിലോ വിഭാഗത്തിലാണ് അജിത്ത് നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ 16 വർഷമായി ബോഡിബിൽഡിംഗ് രംഗത്തുണ്ട്. മൂന്നു തവണ ജില്ല ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട്. ജൂനിയർ വിഭാഗത്തിൽ തൃശ്ശൂരിന് പുറമേ പാലക്കാട് മലപ്പുറം എന്നീ ജില്ലകൾക്കു വേണ്ടിയും മത്സരിച്ചിട്ടുണ്ട്. കുരിയച്ചിറ ഗോൾഡ്‌സ്, പട്ടിക്കാട് ഓക്‌സിജൻ എന്നീ ജിമ്മുകളിലാണ് പരിശീലനം നടത്തുന്നത്.  അബുദാബിയിലുള്ള പ്രൊ ലീഗ് താരം കൂടിയായ കൊടുങ്ങല്ലൂർ സ്വദേശി ഷെഫിൻ ജോസഫാണ് പരിശീലകൻ. കൂടുതൽ മത്സരങ്ങളിൽ പങ്കെടുത്തുകൊണ്ട് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ബോഡി ബിൽഡിംഗിന്റെ പ്രോ ലീഗിൽ മത്സരിക്കുക എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ് പട്ടിക്കാട് ജിഡി സപ്ലിമെന്റ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമ കൂടിയായ അജിത്ത്.



Post a Comment

0 Comments