കിണറുകളിലെ വെള്ളം സൗജന്യമായി ഗുണനിലവാര പരിശോധന നടത്തി നൽകും

ഈ വർഷത്തെ ലോക ജലദിനാചരണത്തോടനുബന്ധിച്ച് ജലസേചന വകുപ്പ്, ഹൈഡ്രോളജി വിഭാഗം പൊതുജനങ്ങൾക്ക് സൗജന്യമായി കിണറുകളിലെ വെള്ളം ഗുണനിലവാര പരിശോധന നടത്തി നൽകുന്നു. മാർച്ച് 21 മുതൽ 26 വരെ തൃശൂർ ചെമ്പൂക്കാവിലെ ഫീൽഡ് സ്റ്റഡീസ് സർക്കിൾ കാര്യാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജലഗുണനിലവാര പരിശോധനാ കേന്ദ്രത്തിൽ ഈ സേവനം ലഭ്യമാണ്. ജില്ലയിലെ ഗാർഹിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കിണർ വെള്ളത്തിന് മാത്രമായി സേവനം പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം പരമാവധി 75 സാമ്പിളുകളാണ് പിരശോധിക്കുക. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 2 മണിവരെ സാമ്പിളുകൾ സ്വീകരിക്കും. സാമ്പിളുകൾക്കൊപ്പം ആധാർ കാർഡ്, മേൽ വിലാസം തെളിയിക്കുന്ന രേഖ എന്നിവയുടെ പകർപ്പും സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് ഫോൺ 9446330170, 9567711116, 9539427840.



Post a Comment

0 Comments