വിലങ്ങന്നൂർ ലത്തീൻ പള്ളിയിലെ ഊട്ട് തിരുനാൾ നാളെ

വിലങ്ങന്നൂർ ലത്തീൻ പള്ളിയിലെ ഊട്ടു തിരുനാളിന് ബിഷപ്പ് ഡോ. ജോസഫ് കാരിക്കാശ്ശേരി കൊടിയേറ്റുന്നു.

വിലങ്ങന്നൂർ. സെ.ജോസഫ്‌സ് ലത്തീൻ പള്ളിയിൽ വി. യൗസേപ്പിതാവിന്റെ ഊട്ട് തിരുനാളിന് കൊടിയേറി. മാർച്ച് 19 ശനിയാഴ്ചയാണ് ഊട്ടുതിരുനാൾ .കോട്ടപ്പുറം രൂപതാ മെത്രാൻ ഡോ. ജോസഫ് കാരിക്കാശ്ശേരി തിരുനാൾ കൊടിയേറ്റം നിർവഹിച്ചു.  തിരുനാൾ ദിനത്തിൽ വൈകുന്നേരം 5 മണിക്ക് ഫാ. ഷിബിൻ കുളത്തിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ ദിവ്യബലി. തുടർന്ന് വചനപ്രഘോഷണം, നൊവേന, പ്രദക്ഷിണം എന്നിവയ്ക്കുശേഷം ഊട്ടുസദ്യയും ഉണ്ടാകും. വികാരി ഫാ. ആന്റസ് പുത്തൻ വീട്ടിൽ, ഇടവക കൈക്കാരന്മാരായ റോബിൻ അറയ്ക്കത്തറ, ജോസഫ് തലാപ്പിള്ളി, തിരുനാൾ കൺവീനർ മാനുവൽ റോസൻ എന്നിവർ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. 





Post a Comment

0 Comments