തൃശൂർ. ജില്ലയിൽ സിഎൻജി ഇന്ധനക്ഷാമം രൂക്ഷമായി. ഇതോടെ ബസ് സർവ്വീസുകൾ പലതും നിലച്ചു. ഒരാഴ്ചയായി തൃശൂരിലെ പല പമ്പുകളിലും സിഎൻജി എത്താതായിട്ട്. പെട്രോൾ ഡീസൽ വില വർദ്ധനവിനെ തുടർന്ന് പല വാഹനങ്ങളും സിഎൻജി (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) യിലേക്ക് മാറുകയായിരുന്നു. നൂറോളം സിഎൻജി ബസുകളാണ് ജില്ലയിൽ ഉള്ളത്. ഇവരുടെയെല്ലാം സർവ്വീസ് നിലച്ച മട്ടാണ്. ജില്ലയിലെ പത്തോളം പമ്പുകളിലാണ് നിലവിൽ സിഎൻജി ക്ഷാമം നേരിടുന്നത്. പാലക്കാട് രണ്ട് ആഴ്ചക്കുള്ളിൽ ഫില്ലിങ് സ്റ്റേഷൻ വരുന്നതോടെ ക്ഷാമം പരിഹരിക്കപ്പെടുമെന്നാണ് പമ്പുടമകൾക്ക് ലഭിക്കുന്ന വിവരം. നിലവിൽ കൊച്ചിയിൽ നിന്നാണ് സിഎൻജി എത്തിക്കുന്നത്. ഒരു ലോറിയിൽ കൊണ്ടുവരാവുന്ന 450 കിലോ സിഎൻജി 4 ബസുകൾക്കാണ് നിറയ്ക്കാൻ കഴിയുക. ഇന്ധന ക്ഷാമം പരിഹരിക്കുന്നതിനായി സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് പമ്പ് ഉടമകൾ
0 Comments