പട്ടിക്കാട്. സിപിഐ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി സംസ്ഥാന വ്യാപകമായി നടത്തുന്ന ബ്രാഞ്ച് സമ്മേളനങ്ങളുടെ ഭാഗമായി ചെമ്പൂത്രയിൽ ബ്രാഞ്ച് സമ്മേളനം വിളിച്ചു ചേർത്തു. സി.പി.ഐ ഒല്ലൂർ മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി പ്രസാദ് പറേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യം വിറ്റു മുടിച്ചും കൊള്ളയടിച്ചും മോദി സർക്കാർ ദുർഭരണം നടത്തുമ്പോൾ, രാജ്യത്തെ സംരക്ഷിക്കാൻ വേണ്ട നടപടികളുമായി മുന്നോട്ട് പോകേണ്ട സാഹചര്യത്തിലാണ് ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് നടക്കുന്നത് എന്ന് പ്രസാദ് പാറേരി പറഞ്ഞു. അശ്വിൻ പൂത്തോപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ രാജേഷ് പൂത്തോപറമ്പിൽ, പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി സനിൽ വാണിയംപാറ, നേതാക്കളായ എ.എൻ രാധാകൃഷ്ണൻ, കെ.എ അബൂബക്കർ, ജീനിഷ് പീച്ചി, ഷിജോൺ, ബ്ലോക്ക് മെമ്പർ രമ്യ രാജേഷ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ബ്രഞ്ച് സെക്രട്ടറിയായി രാജേഷ് പി.വി യേയും, അസിസ്റ്റന്റ് സെക്രട്ടറിയായി കെ രമേശനേയും പുതിയ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു.
0 Comments