മുടിക്കോട്. ദേശീയപാതയിൽ മുടക്കോട് സെന്ററിലെ സിഗ്നൽ ലൈറ്റ് തകർന്നിട്ട് രണ്ട് മാസം കഴിഞ്ഞു. ഇതുവരെ പുനസ്ഥാപിക്കാൻ തയ്യാറാകാതെ ദേശീയപാത അതോറിറ്റി. ആറുവരിപാതയിൽ ഏറ്റവും അപകടം നിറഞ്ഞ ജങ്ഷനുകളിൽ ഒന്നാണ് മുടിക്കോട്. മുന്നറിയിപ്പ് സംവിധാനങ്ങളിലെ അപാകതമൂലം പല അപകട മരണങ്ങൾക്കും സാക്ഷിയായ പ്രദേശമാണിത്. നിരവധി സ്‌കൂൾ വിദ്യാർത്ഥികൾ ബസ് ഇറങ്ങി ആറുവരിപാത കുറുകെ കടക്കുന്ന പ്രധാന സെന്ററുമാണ് മുടിക്കോട്. എന്നിട്ടും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സ്ഥാപിച്ച സിഗ്നൽ ലൈറ്റ് തകരാറിൽ ആയിട്ട് അത് പുനസ്ഥാപിക്കാൻ സാധിക്കാത്തത് ദേശീയപാത അധികൃതരുടെ അനാസ്ഥ മാത്രമല്ല, ഭരണ സംവിധാനങ്ങളുടെ പിടിപ്പ്‌കേട് കൂടിയാണെന്ന് നാട്ടുകാർ പറയുന്നു. ദേശീയപാതയിൽ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളോ യാത്രാ സൗകര്യങ്ങളോ ഒരുക്കാതെയാണ് പന്നിയങ്കരയിൽ ടോൾ പിരിവ് ആരംഭിച്ചിട്ടുള്ളതെന്നും നാട്ടുകാർ ആരോപിച്ചു.
0 Comments