ചെമ്പൂത്രയിൽ ബൈക്കപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്; അപകടം നടന്നത് ഇന്നലെ രാത്രി


പട്ടിക്കാട്. ദേശീയപാത ചെമ്പൂത്രയിൽ ഇന്നലെ രാത്രി ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. ചെമ്പൂത്ര സ്വദേശി സുകുമാരൻ മകൻ അനന്തുവിനും പീച്ചി പാറമേൽ ഷാജി മകൻ ഷെറിൻ, കൂട്ടാല മുണ്ടപ്പിള്ളി സാജൻ എന്നിവർക്കുമാണ് പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടു മണിക്കായിരുന്നു അപകടം. ചെമ്പൂത്ര കോഫി ഹൗസിന് എതിർ വശത്താണ് അപകടം നടന്നത്. ചെമ്പൂത്ര സ്വദേശി അനന്തു ദേശീയപാത മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടയിൽ തൃശൂർ ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. പട്ടിക്കാട് സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന അനന്തു ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ അനന്തുവിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ രണ്ട് ബൈക്കുകളും  പൂർണമായും തകർന്നു. സൂചന ബോർഡ് സ്ഥാപിക്കാതെ ദേശീയപാതയിൽ റോഡു മുറിച്ചു കടക്കുന്നതിന് വഴി ഒരുക്കിയതാണ് അപകട കാരണം.  



Post a Comment

1 Comments

  1. എത്രയോ ഇടങ്ങളിൽ ഇതുപോലെയും ഇതിലധികവുമായ അക സാദ്ധ്യതക ളുണ്ടായിട്ടും സിഗ്നൽ ഇല്ല. ഉദാഹരണത്തിന് കല്ലിടുക്ക്, താണി പാടം. കഷ്ടം തന്നേ.

    ReplyDelete