സർവ്വീസ് റോഡിൽ പുതിയ ഹമ്പുകൾ സ്ഥാപിച്ചു


പട്ടിക്കാട്.
പീച്ചി റോഡ് ജംഗ്ഷനിലെ അടിപ്പാതയ്ക്ക് സമീപം പാലക്കാട് ഭാഗത്തേക്കുള്ള സർവീസ് റോഡിൽനിന്ന്ചെമ്പൂത്ര ക്ഷേത്രത്തിലേക്കുള്ള റോഡ് ആരംഭിക്കുന്നിടത്ത് പുതിയ ഹമ്പ് സ്ഥാപിച്ചു. ഇവിടെ സർവീസ് റോഡിലൂടെ വാഹനങ്ങൾ വേഗതയിൽ വരുന്നതിനാൽ അപകട സാധ്യത കൂടുതലാണെന്നും അതിനാൽ ഹമ്പ് സ്ഥാപിക്കണമെന്നും ചെമ്പൂത്ര നന്മ ഗ്രാമീണ ഐക്യവേദി കരാർ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. പീച്ചി റോഡ് ജംഗ്ഷനിൽ തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിലുംപുതിയ ഹമ്പ് സ്ഥാപിച്ചിട്ടുണ്ട്. നേരത്തെ ഇരു ഭാഗത്തെയും സർവ്വീസ് റോഡുകളിൽ ഹമ്പുകൾ ഇട്ടിരുന്നു. എന്നാൽ ഇവ വളരെ അകലെ ആയിരുന്നതിനാൽ ഹമ്പ് കഴിഞ്ഞ് അടിപ്പാതയിലേക്ക് എത്തുമ്പോഴേക്കും വാഹനങ്ങളുടെ വേഗത കൂടുന്നതിനാൽ അടിപ്പാത കുറുകെ കടക്കുന്ന കാൽ നടക്കാർക്കും വാഹനങ്ങൾക്കും വലിയ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് ഇവിടെ പുതിയ ഹമ്പുകൾ സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.



Post a Comment

0 Comments