പട്ടിക്കാട്. പീച്ചി റോഡ് ജങ്ഷൻ മേൽപ്പാതയുടെ ടാറിങ് ഉടൻ ആരംഭിക്കും. പടിഞ്ഞാറ് ഭാഗത്തുള്ള പാതയിൽ ജിഎസ്ബി മെറ്റീരിയൽ ഉപയോഗിച്ച് ഉറപ്പിക്കുന്ന പണികൾ പൂർത്തിയായി. ഡിവൈഡറുകൾ സ്ഥാപിക്കുന്ന പണികൾ പുരോഗമിക്കുന്നു. മിനി ഗർഡറുകൾ സ്ഥാപിച്ചു കഴിഞ്ഞു. ടാറിങ് ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. 900 മീറ്റർ ആണ് മേൽപ്പാതയുടെ നീളം. പടിഞ്ഞാറ് ഭാഗത്തെ ടാറിങ് പൂർത്തിയാകുന്നതോടെ മേൽപ്പാതയിലൂടെ വാഹനങ്ങൾ കടത്തിവിടാൻ സാധിക്കും. ഇതോടെ പീച്ചി റോഡ് ജങ്ഷനിൽ ഗതാഗതക്കുരുക്ക് കുറയുകയും ചെയ്യും.
0 Comments