ബേക്കറി ഉൽപ്പന്ന നിർമാണത്തിൽ റെസിഡൻഷ്യൽ സംരംഭകത്വ വർക്ക്ഷോപ്പ്


വ്യവസായ വാണിജ്യ വകുപ്പിൻറെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻട്രപ്രണർഷിപ്പ് ഡവലപ്മെന്റ്(KIED) സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കായി  5 ദിവസത്തെ ബേക്കറി ഉൽപ്പന്ന നിർമാണത്തിൽ റെസിഡൻഷ്യൽ സംരംഭകത്വ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു  2022 മാർച്ച് 14   മുതൽ 18  വരെ എറണാകുളം ജില്ലയിൽ കളമശ്ശേരിയിൽ ഉള്ള KIED ക്യാമ്പസ്സിൽ വെച്ച് ആണ് പരിശീലനം നൽകുന്നത്. ഫുഡ് സേഫ്റ്റി ട്രെയിനിങ് ആൻഡ് സർട്ടിഫിക്കറ്റ്(FoSTaC) ലഭിക്കുന്ന പരിശീലനത്തിൽ വിദഗ്ദ്ധർ നയിക്കുന്ന  ബേക്കറി ഉൽപ്പന്ന 


നിർമ്മാണത്തിന്റെ തിയറി ക്ലാസും പ്രായോഗിക പരിശീലനവും, വിവിധ സർക്കാർ പദ്ധതികളും, ബാങ്കിൽ നിന്ന് ലഭിക്കുന്ന സഹായങ്ങളും  മേഖലയിൽ വിജയിച്ച സംരംഭകനുമായുള്ള ചർച്ചയും ഫുഡ് സേഫ്റ്റി രജിസ്ട്രേഷൻ തുടങ്ങിയ ക്ലാസ്സുകളും  ഉൾപ്പെടുത്തിയിരിക്കുന്നു.കോഴ്സ് ഫീ , സെർറ്റിഫിക്കേഷൻ , ഭക്ഷണം , താമസം ഉൾപ്പെടെ 1,000/- രൂപ ആണ് പരിശീലനത്തിന്റെ ഫീസ്.താത്പര്യമുള്ളവർ KIED-ൻറെ വെബ്സൈറ്റ് ആയ www.kied.info-ൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക-0484 2532890 / 2550322 / 9605542061



Post a Comment

0 Comments