കുതിരാൻ. പാലക്കാട് ഭാഗത്തേക്ക് ഉണ്ടായിരുന്ന പഴയ ദേശീയ പാതയിലേക്ക് പടിഞ്ഞാറെ തുരങ്ക മുഖത്തുനിന്നും പുതിയ റോഡ് നിർമ്മിക്കുന്നു. റോഡിന്റെ നിർമ്മാണത്തിനായി 100 മീറ്ററോളം ദൂരത്തിൽ പാറകൾ പൊട്ടിച്ച് നീക്കേണ്ടതുണ്ട്. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങളാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. വഴുക്കുംപാറയിൽ നിന്നുള്ള പ്രധാന റോഡിന്റെ നിർമാണം പൂർത്തിയാകുന്നതോടു കൂടി ഈ റോഡും സഞ്ചാര യോഗ്യമാക്കാൻ സാധിക്കുമെന്ന് കമ്പനി പിആർഒ അജിത്ത് അറിയിച്ചു. നിലവിൽ വഴക്കുംപാറയിൽ നിർമ്മാണം പൂർത്തിയാക്കിട്ടുള്ള സർവീസ് റോഡിലേക്ക് ഈ പാതയെ ബന്ധിപ്പിക്കാൻ
സാധിച്ചാൽ കുതിരാൻ ക്ഷേത്രത്തിലേക്കുള്ള ഭക്തജനങ്ങൾ ഉൾപ്പെടെയുള്ളവർക്ക് ഇത് ഒരു ആശ്വാസമാകും.
വഴുക്കുംപാറയിൽ നിന്നും കുതിരാൻ തുരങ്ക മുഖത്തേക്കുള്ള പ്രധാന റോഡിന്റെ നിർമ്മാണത്തിനായി പഴയ ദേശീയപാത മുറിച്ചു മാറ്റിയിരുന്നു. ഈ ഭാഗത്തെ പാറക്കെട്ടുകൾ പൊട്ടിച്ചു നീക്കിയാണ് തുരങ്ക മുഖത്തേക്കുള്ള പ്രധാന പാത നിർമ്മിക്കുന്നത്. ഇതോടെ പഴയ പാലക്കാട് ദേശീയപാത പൂർണ്ണമായും ഗതാഗത യോഗ്യമല്ലാതാവുകയായിരുന്നു. ഇത് ഇരുമ്പുപാലം ഭാഗത്തുള്ള ഉള്ള പ്രദേശവാസികൾക്ക് വളരെ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. പുതിയ പാത വരുന്നതോടെ ഇതിനൊരു പരിഹാരമാകുമെന്ന പ്രതീക്ഷിയിലാണ് നാട്ടുകാർ. ഇതുമായി ബന്ധപ്പെട്ട് കുതിരാൻ ജനകീയസമിതി റവന്യൂ മന്ത്രി കെ രാജന് നിവേദനം നൽകിയിരുന്നു.

0 Comments