മുടിക്കോട്. ദേശീയ പാതയിൽ മുടിക്കോട് ജങ്ഷനിൽ കാനയുടെ പണികൾ നടക്കുന്നിടത്ത് കാർ അപകടത്തിൽ പെട്ടു. മുടിക്കോട് ശിവക്ഷേത്രത്തിലേക്ക് വന്ന മുളയം സ്വദേശി കരിപ്പേരി വീട്ടിൽ ഉണ്ണികൃഷ്ണനും കുടുംബവും സഞ്ചരിച്ച കാറാണ് കാന നിർമ്മാണത്തിനായി നിർമ്മിച്ച കിടങ്ങിലേക്ക് ചരിഞ്ഞത്. ആർക്കും പരിക്കില്ല. മുടിക്കോട് ജങ്ഷനിൽ നിന്ന് കൂട്ടാലയിലേക്കുള്ള റോഡിന് കുറുകെ കാനയുടെ പണികൾ നടക്കുകയാണ്. അതുകൊണ്ട് കൂട്ടാല റോഡിലേക്ക് കയറാൻ പണി നടക്കുന്ന കാനയുടെ അരികിലൂടെ താൽക്കാലികമായി പുതിയ വഴി നിർമ്മിച്ചിട്ടുണ്ട്. ഈ വഴിക്ക് ആവശ്യമായ വീതിയില്ലാത്തതാണ് അപകടത്തിന് പ്രധാന കാരണം. കാനയുടെ കോൺക്രീറ്റിംഗ് കഴിഞ്ഞതാണെങ്കിലും ഇരുഭാഗത്തുമുള്ള കിടങ്ങിൽ മണ്ണ് നിറച്ച് റോഡ് നിരപ്പാക്കിയിട്ടുമില്ല. കാന നിർമ്മാണത്തിലെ അപാകതയും സുരക്ഷാ സംവിധാനങ്ങളില്ലാത്ത നിർമ്മാണ പ്രവർത്തനങ്ങളുമാണ് ഇവിടെ വാഹനങ്ങൾ അപകടത്തിലാകുന്നതിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
0 Comments