തൃശ്ശൂർ. മാർച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ചേർന്ന ആലോചനാ യോഗം ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ലീലാമ്മ തോമസ് അധ്യക്ഷത വഹിച്ചു. പത്മശ്രീ ശോശാമ്മ ഐപ്പ് ഉൾപ്പെടെ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച വനിതകളെ ആദരിക്കും. തൃശ്ശൂർ ഡിസിസിയിൽ ചേർന്ന ആലോചനായോഗത്തിൽ സി.ബി ഗീത, സുബൈദ മുഹമ്മദ്, സത്യഭാമ ടീച്ചർ, ടി നിർമ്മല, ജിന്നി ജോയ്, ബിന്ദു കുമാരൻ, അഡ്വ. സന്ധ്യ, റീന ഫ്രാൻസിസ്, ഷിഫ സന്തോഷ്, ഹസീന റിയാസ്, ആനി ജോസ് എന്നിവർ പങ്കെടുത്തു.
0 Comments