പട്ടിക്കാട് മേൽപ്പാതയിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നു


പട്ടിക്കാട്.
ദേശീയപാത പട്ടിക്കാട് മേൽപ്പാതയിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്ന പണികൾ ആരംഭിച്ചു. പീച്ചിറോഡ് ജങ്ഷനിലെയും ഹൈവേ ജങ്ഷനിലെയും അടിപ്പാതകൾക്ക് മുകളിലൂടെ പോകുന്ന പാതയിലാണ് ലൈറ്റുകൾ സ്ഥാപിക്കുന്നത്. പഴയ ന്യൂ കോളേജ് മുതൽ പട്ടിക്കാട് ബാറിന് സമീപം വരെ 900 മീറ്റർ ആണ് മേൽപ്പാതയുടെ നീളം. ഈഭാഗത്ത് 70 സ്ട്രീറ്റ് ലൈറ്റുകളാണ് സ്ഥാപിക്കുക. മേൽപ്പാതയിലും താഴെ സർവ്വീസ് റോഡിലും വെളിച്ചം ലഭിക്കുന്ന വിധത്തിൽ രണ്ട് ലൈറ്റുകൾ വീതമുള്ള പോസ്റ്റുകളാണ് സ്ഥാപിക്കുന്നത്. അങ്കമാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബെറ്റർ പവർ കൺട്രോൾസ് എന്ന സ്ഥാപനമാണ് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നത്. പണികൾ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തീകരിക്കുമെന്ന് ബെറ്റർ പവർ കണ്ട്രോൾസിന്റെ ഉടമ ബൈജു പോൾ പറഞ്ഞു.



Post a Comment

0 Comments