ചുവന്നമണ്ണ് . പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനവിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി. ക്രൂഡോയിൽ വില കുറയുന്ന സാഹചര്യത്തിലും പെട്രോളിയം കമ്പനികൾ ഇന്ധന വില വർധിപ്പിക്കുന്നതിന് എതിരെ കേന്ദ്രസർക്കാർ ഇടപെടാത്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പാണഞ്ചേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുവന്നമണ്ണ് സെന്ററിൽ പ്രതിഷേധ യോഗം ചേർന്നു. പാണഞ്ചേരി മേഖല സെക്രട്ടറി പി.പി സരുൺ പ്രതിഷേധ പരിപാടികൾ ഉദ്ഘാടനം ചെയ്തു.


0 Comments