പട്ടിക്കാട് മേൽ പാതയിലൂടെ വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി


പട്ടിക്കാട്. ആറുവരി പാതയിൽ പട്ടിക്കാട് മേൽ പാതയിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തി വിട്ടു തുടങ്ങി. ഇന്ന് ഉച്ചയോടെയാണ് പാലക്കാട് ഭാഗത്തേക്കുള്ള ട്രാക്കിലൂടെ വാഹനങ്ങളെ  കടത്തിവിട്ട് തുടങ്ങിയത്. ഒരു കിലോമീറ്ററോളം നീളമുള്ള  മേൽപാതയിൽ പീച്ചി റോഡ് ജംഗ്ഷനിലും ഹൈവേ ജംഗ്ഷനിലുമായി  രണ്ട് അടിപ്പാതകളാണ് ഉള്ളത്. അടിപ്പാതയ്ക്ക് മുകളിലെ പാലങ്ങളുടെ ലോഡ് ടെസ്റ്റിംഗ് കഴിഞ്ഞദിവസം നടത്തിയിരുന്നു. ഇരു  ട്രാക്കുകളുടെയും  ടാറിംഗും പൂർത്തിയായിരുന്നു. മീഡിയനും അതിൽ അയേൺ ക്രാഷ് ബാരിയറും സ്ഥാപിക്കുന്ന പണികളാണ് ഇനി പൂർത്തിയാകാനുള്ളത്. മേൽപാത പൂർണ്ണമായും സഞ്ചാര യോഗ്യമാക്കുന്നതോടെ പട്ടിക്കാട് ടൗണിലെ ഗതാഗതക്കുരുക്കിന് ശമനമാകും. മേൽ പാതയുടെ പണികൾ മൂലം വർഷങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് ഇതോടെ അവസാനമാകും. മണ്ണത്തി വടക്കുഞ്ചേരി ആറുവരി പാതയിൽ മണ്ണുത്തി മേൽപാലം കഴിഞ്ഞാൽ ഏറ്റവും നീളമേറിയ നിർമ്മാണമാണ് പട്ടിക്കാട് മേൽപാത.



Post a Comment

0 Comments