പട്ടിക്കാട് മേൽപ്പാതയുടെ ടാറിങ് അന്തിമ ഘട്ടത്തിലേക്ക്


പട്ടിക്കാട്. ദേശീയപാത പട്ടിക്കാട് മേൽപ്പാതയിൽ ടാറിങ് അന്തിമ ഘട്ടത്തിലേക്ക്. തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ ടാറിങ് പൂർത്തിയായി. നിലവിൽ പാലക്കാട് ഭാഗത്തേക്കുള്ള ടാറിങ് ആണ് നടക്കുന്നത്. മേൽപ്പാതയുടെ കിഴക്ക് ഭാഗത്തെ ടാറിങ് നേരത്തെ നടത്തിയിരുന്നു. ഇവിടെ റീടാറിംഗ് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. പീച്ചിറോഡ് ജങ്ഷനിലെയും ഹൈവേ ജങ്ഷനിലെയും അടിപ്പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ മേൽപ്പാത ദേശീയപാതയിലെ നീളംകൂടിയ മേൽപ്പാതകളിൽ ഒന്നാണിത്. 1.1 കിലോമീറ്ററാണ് മേൽപ്പാതയുടെ നീളം. ഗർഡറുകളും ഡിവൈഡറുകളും സ്ഥാപിച്ചു കഴിഞ്ഞു. പാതക്ക് ഇരുവശവും സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. സെന്റർ ലൈൻ മാർക്കിംഗ് പൂർത്തിയാക്കി ഈ മാസം അവസാനത്തോടെ പട്ടിക്കാട് മേൽപ്പാത ഗതാഗതയോഗ്യമാക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറഞ്ഞു.



Post a Comment

0 Comments