തൃശൂർ. ജില്ലയിലെ വിവിധ സർക്കാർ ഹോമിയോ ഡിസ്‌പെൻസറികളിൽ ഫാർമസിസ്റ്റ്, മെഡിക്കൽ ഓഫീസർ, അറ്റൻഡർ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവുകൾ.
ഫാർമസിസ്റ്റ് തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ജില്ലാ കലക്ട്രേറ്റ് ഓഫീസിൽ സ്ഥിതി ചെയ്യുന്ന ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ മാർച്ച് 17 ന് രാവിലെ 10.30 ന് നടക്കും. നഴ്‌സ് കം ഫാർമസിസ്റ്റ് കോഴ്‌സ് / സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി സർട്ടിഫിക്കറ്റുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ജനന തിയതി, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ അസൽ പകർപ്പും കോപ്പിയും സഹിതം ഹാജരാകണം. പ്രായപരിധി സംബന്ധിച്ച് പി എസ് സി നിഷ്‌കർഷിച്ചിട്ടുള്ള നിബന്ധനകൾ ബാധകമായിരിക്കും.
മെഡിക്കൽ ഓഫീസർ തസ്തികകളിലേക്കുള്ള ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ജില്ലാ കലക്ട്രേറ്റ് ഓഫീസിൽ സ്ഥിതി ചെയ്യുന്ന ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ മാർച്ച് 16 ന് രാവിലെ 10.30 ന് നടക്കും. നിർദ്ദിഷ്ട യോഗ്യതയുള്ളവർ ജനന തിയതി, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ അസൽ പകർപ്പും കോപ്പിയും സഹിതം ഹാജരാകണം. പ്രായപരിധി സംബന്ധിച്ച് പി എസ് സി നിഷ്‌കർഷിച്ചിട്ടുള്ള നിബന്ധനകൾ ബാധകമായിരിക്കും.
അറ്റന്റർ തസ്തികകളിലേക്ക് എസ് എസ് എൽ സി യോഗ്യതയുള്ള അംഗീകൃത ഹോമിയോ ഫാർമസിയിൽ 3 വർഷം പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 2145 നും ഇടയിൽ. ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ജില്ലാ കലക്ട്രേറ്റ് ഓഫീസിൽ സ്ഥിതി ചെയ്യുന്ന ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ മാർച്ച് 18ന് രാവിലെ 10:30ന് നടക്കും. അപേക്ഷകർ വയസ്, യോഗ്യത, രജിസ്‌റ്റേർഡ് ഹോമിയോ മെഡിക്കൽ പ്രാക്ടീഷണറുടെ സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ പകർപ്പും കോപ്പിയും സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0487 2366643.
0 Comments