സഹകരണ മേഖലയുടെ നിലനിൽപ് കേരളത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് അനിവാര്യം: എം.കെ കണ്ണൻ


മുടിക്കോട്. സഹകരണമേഖല നിലനിൽക്കേണ്ടത് നാടിന്റെ സാമ്പത്തിക സുരക്ഷിതത്വത്തിന് അനിവാര്യമെന്ന് കേരള ബാങ്ക് വൈസ് പ്രസിഡണ്ട് എം.കെ കണ്ണൻ പറഞ്ഞു. പാണഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ സാമ്പത്തിക ആവശ്യങ്ങളിൽ അവർക്ക് എന്നും പിന്തുണയും സഹായവും ആയി നില കൊണ്ടിട്ടുള്ളത് സഹകരണ ബാങ്കുകൾ ആണ്  എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 75 വർഷം കൊണ്ട് സഹകരണ മേഖലയിൽ അഭൂതപൂർവ്വമായ വളർച്ചയും വൈവിധ്യവും നേടാൻ പാണഞ്ചേരി സഹകരണ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്. ജൂബിലി 


വർഷത്തിൽ പാണഞ്ചേരി ബാങ്ക് തുടക്കമിടുന്ന സംരഭങ്ങൾ പാണഞ്ചേരിയുടെ കാർഷിക പുരോഗതിക്ക് മുതൽക്കൂട്ടാകുമെന്നും എം.കെ കണ്ണൻ പറഞ്ഞു. പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബാങ്കിന്റെ മുൻ പ്രസിഡണ്ടുമാരെ എം.കെ കണ്ണൻ ആദരിച്ചു. കേരള കർഷക സംഘം മണ്ണുത്തി ഏരിയാ പ്രസിഡണ്ട് എം.എസ് പ്രദീപ്കുമാർ മാതൃക കർഷകരെ ആദരിച്ചു. മുടിക്കോട് നിർമ്മിക്കുന്ന ജൂബിലി മന്ദിരത്തിന്റെ ശിലാസ്ഥാപനം ബാങ്ക് പ്രസിഡണ്ട് വിൽസൺ ചെമ്പനാൽ നിർവഹിച്ചു. മികച്ച കുടുംബശ്രീ സംഘങ്ങളെയും ചടങ്ങിൽ ആദരിച്ചു. സഹകരണ വകുപ്പ്  അസിസ്റ്റന്റ് രജിസ്ട്രാർ ബിന്ദു മേനോൻ വി, കേരള ബാങ്ക് ഡിജിഎം രവിചന്ദ്രൻ, ജിഎം അനുരാഗ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫ്രാൻസിന ഷാജു , സിപിഐഎം പീച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ബാലകൃഷ്ണൻ, കോൺഗ്രസ് പീച്ചി മണ്ഡലം പ്രസിഡണ്ട് ബാബു തോമസ്, സി.പി വില്യംസ്, പഞ്ചായത്ത് അംഗങ്ങളായ ആരിഫ റാഫി, ഷൈലജ വിജയകുമാർ, ബാങ്ക് വൈസ് പ്രസിഡണ്ട് തങ്കമണി ജോസ്, ഡയറക്ടർ ബോർഡംഗം എം. പി സാബു, സെക്രട്ടറി ഇൻ ചാർജ് എ.വി ജോജു എന്നിവരും പങ്കെടുത്തു. മൂല്യവർധിത ഉൽപന്നങ്ങൾക്കുള്ള ഫ്രൂട്ട്‌സ് ആൻഡ് വെജിറ്റബിൾ പ്രോസസിംഗ് സെന്റർ, ജൈവ വള നിർമ്മാണ പ്ലാന്റ്, ഹൈടെക് അഗ്രി നഴ്‌സറി,  ഇന്റഗ്രേറ്റഡ് ഫാമിംഗ് എന്നീ വിവിധ പ്രൊജക്ടുകൾ എന്നിവയ്ക്ക് ജൂബിലി വർഷത്തിൽ തുടക്കമാകുമെന്ന് ബാങ്ക് പ്രസിഡണ്ട് വിൽസൻ ചെമ്പനാൽ പറഞ്ഞു.


Post a Comment

0 Comments