ദ്വിദിന ദേശീയ പണിമുടക്ക്: സംയുക്ത ട്രേഡ് യൂണിയൻ കാൽനട പ്രചരണ ജാഥ നടത്തി


പട്ടിക്കാട്. മാർച്ച് 28, 29 തിയ്യതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു. പാണഞ്ചേരി പഞ്ചായത്തിലെ വിവിധ ട്രേഡ് യൂണിയനുകൾ സംയുക്തമായി വെള്ളിയാഴ്ച വൈകീട്ടാണ് ജാഥ സംഘടിപ്പിച്ചത്. ഉദ്ഘാടനം സിഐടിയു കേന്ദ്ര കമ്മിറ്റി അംഗം ഷീല അലക്‌സ് നിർവ്വഹിച്ചു. ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ബാബു തോമസ് അധ്യക്ഷനായിരുന്നു. താണിപ്പാടം സെന്ററിൽ നിന്നും ആരംഭിച്ച ജാഥ പാട്ടിക്കാട് വഴി കണ്ണാറയിൽ സമാപിച്ചു. ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് നടത്തുന്ന 48 മണിക്കൂർ നീണ്ട ദേശീയ പണിമുടക്ക് നാളെ അർധരാത്രി മുതൽ ആരംഭിക്കും. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ സുബൈദ അബൂബക്കർ, കെ.എ അബൂബക്കർ, കെ.വി ചന്ദ്രൻ, പി.വി സുദേവൻ, എം.പി സാബു, കെ.ജി ബൈജു തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments