സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് ഓക്‌സിജൻ സിലിണ്ടർ സൗജന്യമായി നൽകി താളിക്കോട് സ്വദേശി ജയനും കുടുംബവും


പട്ടിക്കാട്. കൊവിഡ് കവർന്നെടുത്ത അമ്മയെക്കുറിച്ചുള്ള ഓർമ്മകൾക്കായി വെള്ളാനിക്കര സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് ഓക്‌സിജൻ കോൺസെൻട്രേറ്റർ സൗജന്യമായി നൽകിയിരിക്കുകയാണ്  താളിക്കോട് കണിയാംകുഴിയിൽ പനവളപ്പിൽ ജയനും കുടുംബവും. ജയന്റെ മാതാവ് അമ്മിണി ശ്വാസ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ കാലമായി ചികിത്സയിലായിരുന്നു. ഓക്‌സിജൻ സിലിണ്ടറിന്റെ സഹായത്തോടെയാണ് ശ്വസിച്ചിരുന്നത്. അമ്മുടെ ആവശ്യത്തിനായി വീട്ടിൽ സജ്ജീകരിച്ചതായിരുന്നു ഓക്‌സിജൻ സിലിണ്ടറും  അനുബന്ധ സംവിധാനങ്ങളും.  ഏതാനും മാസങ്ങൾക്ക് 


മുമ്പ് കൊവിഡ് ബാധിച്ച് അമ്മ മരിച്ചു. അമ്മയുടെ സ്മരണ നിലനിർത്താനാണ് 6000 ലീറ്റർ ശേഷിയുള്ള, ഇരുപതിനായിരത്തോളം രൂപ വിലവരുന്ന ഓക്‌സിജൻ സിലിണ്ടർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് സൗജന്യമായി നൽകാൻ ജയൻ തീരുമാനിച്ചത്. സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ വെച്ചു നടന്ന ചടങ്ങിൽ സൂപ്രണ്ട് കെ.എസ് ജയന്തി ഓക്‌സിജൻ സിലിണ്ടർ ജയനിൽ നിന്ന് ഏറ്റുവാങ്ങി. കിടപ്പുരോഗികൾ ഉള്ളതിനാൽ ഒക്‌സിജൻ സിലിണ്ടറും അനുബന്ധ സംവിധാനങ്ങളും സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് വളരെ ഏറെ ഉപയോഗപ്രദമാണെന്ന് ഡോ. ജയന്തി പറഞ്ഞു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ റെജി വി മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം രമ്യ രാജേഷ്, സിപിഐ പാണഞ്ചേരി ലോക്കൽ സെക്രട്ടറി സനിൽ വാണിയമ്പാറ, സന്ധ്യ ടീച്ചർ, കാർഷിക സർവ്വകലാശാലയിലെ എഐടിയുസി നേതാവ് പൗലോസ്, ജയന്റെ ഭാര്യയും സിപിഐ യൂണിവേഴ്‌സിറ്റി ബ്രാഞ്ച് സെക്രട്ടറിയുമായ രജിത, മാതാപിതാക്കളായ മണി, ദാമോദരൻ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ഇന്ന് ആശുപതിയിൽ എത്തുന്നവർക്കായി ലഘു ഭക്ഷണവും ഒരുക്കിയിട്ടുണ്ടെന്ന് ജയൻ പറഞ്ഞു.


Post a Comment

0 Comments