പൊതുപണിമുടക്കിന് ഐക്യദാർഡ്യം: എഐടിയുസി ജാഥ സംഘടിപ്പിച്ചു

പട്ടിക്കാട്. ദേശീയ പൊതുപണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എഐടിയുസി പട്ടിക്കാട് സെൻററിൽ ജാഥ സംഘടിപ്പിച്ചു. എഐടിയുസി പാണഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഐക്യദാർഢ്യ ജാഥ സെക്രട്ടറി ഷിജോൺ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി അംഗം സന്തോഷ് കിറ്റിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡോക്ടർ പ്രദീപ്കുമാർ മുഖ്യപ്രഭാഷണം നടത്തി. രാജേഷ് പൂത്തോപറമ്പിൽ, ലളിത കെ.വി, വിനീഷ്, ജയപ്രസാദ് എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments