തൃശൂർ. മാർച്ച് 28, 29 തിയ്യതികളിൽ നടക്കുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കാൻ കേരള പ്രദേശ് ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ യോഗം തീരുമാനിച്ചു. കേന്ദ്ര സർക്കാരിനൊപ്പം കേരള സർക്കാരിനെതിരെയുള്ള പണി മുടക്കാക്കി മാറ്റാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് വി.സുകുമാരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാഹിദ റഹ്മാൻ ജില്ലാ സെക്രട്ടറി അജിത് പ്രസാദ്, സംസ്ഥാന എക്‌സിക്യുട്ടിവ് അംഗങ്ങളായ സാജു ജോർജ്,റെജി.കെ സി, ഷാജി എം.ജെ. എ.എം ജെയസ്ൺ കെ.എസ്.ദീപൻ , ആന്റോ പി. തട്ടിൽ എന്നിവർ സംസാരിച്ചു.


0 Comments