പെട്രോളിയം ഗ്യാസ് വില വർധന : കണ്ണാറയിൽ ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനം നടത്തി


കണ്ണാറ. പെട്രോളിയം ഗ്യാസ് ഉൽപ്പന്നങ്ങളുടെ വില വർധനവിൽ പ്രതിഷേധിച്ച്  ഡി വൈ എഫ് ഐ യിൽ പീച്ചി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണാറ സെന്ററിൽ പ്രതിഷേധപ്രകടനം നടത്തി. ടി.എസ് മഹാദേവ് അധ്യക്ഷത വഹിച്ച യോഗം ഡി വൈ എഫ് ഐ  ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സുകന്യ ബൈജു ഉദ്ഘാടനം  ചെയ്തു. മേഖല സെക്രട്ടറി മോബി കുരിയാക്കോസ്, മേഖല ജോയിന്റ് സെക്രട്ടറി കെ. ആർ. രഞ്ജിത്ത് എന്നിവർ  പ്രസംഗിച്ചു.


Post a Comment

0 Comments