പട്ടയം: പയ്യനം ട്രൈബൽ കോളനിയിൽ ഹിയറിങ് നടത്തി


പയ്യനം. വിവിധ കാരണങ്ങളാൽ പട്ടയം ലഭിക്കാതെപോയ പയ്യനം ട്രൈബൽ കോളനിയിലെ ഏതാനും കുടുംബങ്ങളുടെ  പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഹിയറിങ് നടത്തി. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ നിർദ്ദേശപ്രകാരം വനം വകുപ്പ് ഉദ്യോഗസ്ഥർ, തഹസിൽദാർ എന്നിവർ നേരിട്ടെത്തിയാണ് ഹിയറിങ് നടത്തിയത്. 12 കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് കോളനികളിലും ഹിയറിങ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഊരുമൂപ്പൻ സുധീഷ്, പ്രമോട്ടർ രശ്മി, വാർഡ് മെമ്പർ കെ വി അനിത എന്നിവർ ഹിയറിങിൽ പങ്കെടുത്തു.


Post a Comment

0 Comments