സ്ട്രിങ്ങ് പോർട്രെയ്റ്റ് ആർട്ടിസ്റ്റ് അനില അനിൽകുമാറിനെ പട്ടിക്കാട് വൈസ്‌മെൻസ് ക്ലബ്ബ് ആദരിച്ചു


കിഴക്കഞ്ചേരി. ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് പട്ടിക്കാട് വൈസ് മെൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മാക്‌സിമം സ്ട്രിങ്ങ് പോർട്രെയ്റ്റ് ആർട്ടിൽ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡും, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും കരസ്ഥമാക്കിയ  അനില അനിൽകുമാറിനെ ആദരിച്ചു. ക്ലബ് സെക്രട്ടറി ജോസഫ് എഡ്വേഡ് എഡിസൺ, ട്രഷറർ ബേസിൽ പുതിയാമഠം, വൈസ് പ്രസിഡണ്ട്  അഖിൽ പിസി എന്നിവർ ചേർന്ന് ക്ലബ്ബിനു വേണ്ടി അനിലയെ പൊന്നാടയണിയിക്കുകയും ഉപഹാരം സമ്മാനിക്കുകയും ചെയ്തു. കിഴക്കഞ്ചേരി  ഇളവംപാടത്ത് വാണിയംകോട്ട് വീട്ടിൽ അനില അനിൽകുമാർ പ്രമുഖരായ പത്ത് ഇന്ത്യക്കാരുടെ ചിത്രങ്ങൾ സ്ട്രിങ്ങ് പോർട്രെയ്റ്റ് ആർട്ട് ചെയ്തു കൊണ്ടാണ്  റെക്കോർഡുകൾ സ്വന്തമാക്കിയത്. ആണികൾ ഉറപ്പിച്ച പ്രതലത്തിൽ നൂലുകൾ ഉപയോഗിച്ച് സൃഷ്ടിക്കുന്നതാണ് സ്ട്രിങ്ങ് പോർട്രെയ്റ്റ്. സാമൂഹ്യ പ്രവർത്തകനും  മുൻ പഞ്ചായത്ത് അംഗവുമായ അനിൽ കുമാറിന്റെയും  കിഴക്കഞ്ചേരി പഞ്ചായത്ത് അംഗം സുജയുടെയും മകളാണ് ലക്കിടി നെഹ്‌റു കോളേജ് ബി ആർക്ക് വിദ്യാർഥിനിയായ അനില.


Post a Comment

0 Comments