പട്ടിക്കാട്. ഹൈവേ ജങ്ഷനിലെ അടിപ്പാത താൽക്കാലികമായി അടച്ചു. അടിപ്പാതക്കുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. എന്നാൽ അപ്രതീക്ഷിതമായി അടിപ്പാത അടച്ചുകെട്ടിയത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. പട്ടിക്കാട് സെന്ററിൽ നിന്നുള്ള വാഹനങ്ങൾ മേൽപ്പാതയുടെ കിഴക്ക് ഭാഗത്ത് ലാലീസ് ഹൈപ്പർമാർക്കറ്റിന് മുന്നിൽ ചെന്ന് തിരിഞ്ഞ് വരേണ്ട അവസ്ഥയാണ് നിലവിൽ ഉള്ളത്. എന്നാൽ പല ആളുകളും പാലക്കാട് ഭാഗത്തേക്കുള്ള ഹൈവേയിലൂടെ എതിൽ ദിശയിൽ സഞ്ചരിച്ച് പീച്ചി റോഡ് അടിപ്പാതയിലേക്കും പോകുന്നുണ്ട്. ഇതുമൂലം അപകടസാധ്യതയും കൂടുതലാണ്. വൈകുന്നേരം ആയതോടെ തൃശൂർ ഭാഗത്ത് നിന്നും നിരവധി വാഹനങ്ങളാണ് സർവ്വീസ് റോഡിലൂടെ കടന്നു വരുന്നത്. ഈ സമയത്ത് എതിർ ദിശയിൽ ഇതിലൂടെ വാഹനങ്ങൾ കടന്നു വരുന്നത് ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്.
0 Comments