തൃശൂർ. ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട വാർത്ത ചിത്രീകരിക്കാൻ എത്തിയ മാധ്യമ പ്രവർത്തകയെ തടഞ്ഞ് തൃശൂർ ജില്ലാ ആശുപത്രി ജീവനക്കാർ. ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെയാണ് ഇന്ന് രാവിലെ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞത്. ഇന്നലെ തന്നെ അനുവാദം വാങ്ങിയാണ് സംഘം രാവിലെ ആശുപത്രിയിൽ എത്തിയത്. എന്നാൽ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതിനിടെ ക്യാമറയ്ക്ക് മുന്നിൽ കയറി നിന്ന് ചിത്രീകരണം തടസ്സപ്പെടുത്തുകയായിരുന്നു. കോവിഡ് വാക്‌സിനേഷൻ പോലുള്ള വാർത്തകൾക്ക് പത്രമാധ്യമങ്ങളെ പ്രത്യേകം ക്ഷണിച്ചു വരുത്തുന്ന അധികൃതർ ഈ സംഭവത്തിൽ മൗനം പാലിക്കുകയാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ പ്രിയ എളവള്ളിമഠം പറഞ്ഞു. പലപ്പോഴും ആശുപത്രിക്ക് ഉള്ളിലെ മീഡിയ റിപ്പോർട്ടിങിന് സെക്യൂരിറ്റി ജീവനക്കാർ തടസ്സം നിൽക്കുന്നതായും പ്രിയ പറഞ്ഞു.

.jpeg)
0 Comments