സെറാഫ്‌സിന്റെ വിവാഹ ചികിത്സ ധനസഹായങ്ങളുടെ വിതരണം മന്ത്രി കെ രാജൻ നാളെ വഹിക്കും


പട്ടിക്കാട്. സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റിയുടെ വിവാഹ ധനസഹായ വിതരണവും  ചികിത്സാ ധനസഹായ വിതരണവും  റവന്യൂ മന്ത്രി കെ രാജൻ നിർവഹിക്കും. നാളെ (മാർച്ച് 12 ശനിയാഴ്ച) രാവിലെ 10 മണിക്ക് പട്ടിക്കാട് ലയൺസ് ക്ലബ്ബ് ഹാളിലാണ് പരിപാടി. സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് ഫാ സി.എം രാജു അധ്യക്ഷത വഹിക്കും. പാണഞ്ചേരി പഞ്ചായത്തു പ്രസിഡണ്ട് പി.പി രവീന്ദ്രൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി അനിത, പ്രതിപക്ഷ നേതാവ് ബാബു തോമസ് തുടങ്ങിയവർ പങ്കെടുക്കും. സെറാഫ്‌സിന്റെ നേതൃത്വത്തിൽ വർഷം തോറും തിരഞ്ഞെടുക്കപ്പെട്ട നിർധന യുവതികളുടെ  വിവാഹത്തിന് ധന സഹായം നൽകുന്നുണ്ട്. ഇത് കൂടാതെ ഗുരുതരമായ രോഗം ബാധിച്ച് തുടർ ചികിത്സ ആവശ്യമായ പാണഞ്ചേരി പഞ്ചായത്തിലെ അറുപതിലേറെ കുടുംബങ്ങൾക്ക് രണ്ടായിരം രൂപ മുതൽ മൂവായിരം രൂപ വരെ പ്രതിമാസം ചികിത്സാ സഹായവും നൽകുന്നുണ്ട്.



Post a Comment

0 Comments