പീച്ചി. ശ്രീ തുണ്ടത്ത് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ പുണർതം മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ വിശ്വാസികൾ പൊങ്കാലയർപ്പിച്ചു. പ്രതിഷ്ഠാദിനമായ ഇന്ന് പുലർച്ചെ 5.30 മുതൽ തുടങ്ങിയ വിവിധ പൂജകൾക്കു ശേഷം രാവിലെ പത്തു മണിയോടെ ക്ഷേത്രം മേൽ ശാന്തി ഷൈൻ കൃഷ്ണയുടെ കാർമ്മികത്വത്തിൽ ഭണ്ഡാര അടുപ്പ് കത്തിച്ചു. തുടർന്ന് ഭണ്ഡാര അടുപ്പിൽ നിന്നും പൊങ്കാല അടുപ്പുകളിലേക്ക് തീ പകർന്നു. ഉത്സവദിനമായ നാളെ രാവിലെ എട്ട് മണിക്ക് കീഴ്ക്കാവ് ക്ഷേത്രത്തിലേക്കുള്ള എഴുന്നെള്ളിപ്പ് നടക്കും. നാലരയ്ക്ക് കീഴ്ക്കാവിലമ്മയ്ക്ക് വരവേൽപും തുടർന്ന് കൂട്ടിയെഴുന്നെള്ളിപ്പും ഉണ്ടാകും.
0 Comments