ചെമ്പൂത്രയിലെ അപകട വളവിൽ ട്രാഫിക് മിറർ സ്ഥാപിച്ചു


പട്ടിക്കാട്. ചെമ്പൂത്ര നന്മ ഗ്രാമീണ ഐക്യവേദിയുടെ നേതൃത്വത്തിൽ കല്ലുപാലം റോഡിലെ അപകടകരമായ വളവിൽ  ട്രാഫിക് മിറർ സ്ഥാപിച്ചു. സ്ഥിരം അപകട മേഖലയായ ഇവിടെ യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ് ട്രാഫിക് മിറർ സ്ഥാപിച്ചതെന്ന് നന്മ പ്രസിഡണ്ട് പ്രസാദ്  മൂത്താട്ട് പറഞ്ഞു. ട്രാഫിക്ക് മിററിന്റെ ഉദ്ഘാടന കർമ്മം ഭരണസമിതി അംഗം സന്ധ്യ മനോജ് നിർവ്വഹിച്ചു.  സെക്രട്ടറി എ കൃഷ്ണൻകുട്ടി, ട്രഷറർ റിട്ട. ഹവിൽദാർ ജയരാജൻ,  രക്ഷാധികാരി രാമചന്ദ്ര പിള്ള എന്നിവർ സംസാരിച്ചു. ഭരണസമിതി അംഗങ്ങളായ ഡോ.സുധീന്ദ്രകുമാർ, രമ, സതി, രമേശൻ, ജയൻ, പൊലിയേടത്ത് ഭാസകരൻ എന്നിവരും നാട്ടുകാരും പങ്കെടുത്തു.



Post a Comment

0 Comments