കൂട്ടാല. സിപിഐഎം കൂട്ടാല ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഎംഎസ് അനുസ്മരണം നടത്തി. മുതിർന്ന നേതാവ് പി.ആർ പ്രതാപൻ പതാക ഉയർത്തി. ബ്രാഞ്ച് സെക്രട്ടറി കെ.ജി ബൈജു അനുസ്മരണ പ്രഭാഷണം നടത്തി. കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയും കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്കു വഹിച്ച നേതാവുമായിരുന്നു ഇഎംഎസ്. 1998 മാർച്ച് 19 നാണ് ഇഎംഎസ് അന്തരിച്ചത്. ഐക്യകേരളം എന്ന കാഴ്ചപ്പാട് പ്രായോഗികമാക്കുന്നതിലും കേരളത്തിലെ ആദ്യ മന്ത്രിസഭയെ നയിക്കുന്നതിലും പ്രായോഗികവും സൈദ്ധാന്തികവുമായ നേതൃത്വം നൽകി. കേരള വികസനത്തിന് അടിസ്ഥാനം കുറിച്ച ഭൂപരിഷ്‌കരണ നിയമങ്ങൾ നടപ്പാക്കിയത് ഇഎംഎസ് മുഖ്യമന്ത്രിയായ ഘട്ടത്തിലെ സുപ്രധാന നേട്ടങ്ങളിലൊന്നായിരുന്നു.
0 Comments