അനധികൃത പാർക്കിങ്; ചെമ്പൂത്രയിൽ അപകട സാധ്യത


പട്ടിക്കാട്. ദേശീയപാതയോരത്തെ അനധികൃത പാർക്കിങ് അപകടസാധ്യത വർധിപ്പിക്കുന്നു. ചെമ്പൂത്ര ഭാരത് പെട്രോളിയം പമ്പിന് മുന്നിൽ സർവ്വീസ് റോഡിലും ദേശീയപാതയിലും ആണ് വാഹനങ്ങൾ അനധികൃതമായി നിർത്തിയിടുന്നത്. റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ പകുതി ഭാഗം പലപ്പോഴും ദേശീയപാതയിൽ ആയിരിക്കും. വളവുള്ള ഭാഗമായതിനാൽ ദൂരെ നിന്നും വാഹനങ്ങൾക്ക് ഇത് ശ്രദ്ധയിൽ പെടുകയുമില്ല. ഇത് അപകടങ്ങൾക്ക് വഴിയൊരുക്കും. മാത്രമല്ല പെട്രോൾ പമ്പിൽ നിന്നും ദേശീയപാതയിലേക്ക് കയറുന്ന വാഹനങ്ങൾക്ക് വേണ്ടത്ര കാഴ്ച ലഭിക്കുകയുമില്ല. മൂന്നുവരി പാതയിൽ അലക്ഷ്യമായി വാഹനങ്ങൾ നിർത്തിയിടുന്നത് പതിവ് കാഴ്ചയാണ്. അപകടങ്ങൾക്ക് വഴിയൊരുക്കുന്ന ഇത്തരം വാഹനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ അധികൃതർ  തയ്യാറാകണം.


Post a Comment

0 Comments