കല്ലിടുക്കിൽ ബൈക്കപകടം; അച്ഛനും മകൾക്കും പരിക്ക്


പട്ടിക്കാട്. ദേശീയപാത കല്ലിടുക്കിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ തെക്കുംപാടം സ്വദേശികളായ അച്ഛനും മകൾക്കും പരിക്കേറ്റു. തെക്കുംപാടം അരിങ്ങട വീട്ടിൽ എ.സി വർഗ്ഗീസ്, മകൾ ഫെമി വർഗ്ഗീസ് എന്നിവർക്കാണ് പരിക്കേറ്റത്. വർഗ്ഗീസിന്റെ കാലിന് സാരമായ പരിക്കുണ്ട്. ഇവരെ പട്ടിക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്. ദേശീയപാതയിലൂടെ കല്ലിടുക്ക് ഭാഗത്തേക്ക് പോയിരുന്ന വർഗ്ഗീസ് സഞ്ചരിച്ച ബൈക്കിൽ തിരുവനന്തപുരത്ത് നിന്നും ഹൈദ്രാബാദിലേക്ക് പോയിരുന്ന എറണാകുളം സ്വദേശിയുടെ ബൈക്ക് ഇടിച്ചാണ് അപടകം. ബൈക്ക് അമിത വേഗതയിലായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.



Post a Comment

0 Comments