മഹിളാ കോൺഗ്രസ്സ് സിഗ്‌നേച്ചർ ക്യാംപയിൻ നടത്തി


തൃശ്ശൂർ. സംസ്ഥാന മഹിളാ കോൺഗ്രസ്സ് കമ്മറ്റിയുടെ ആഹ്വാനപ്രകാരം തൃശ്ശൂർ ജില്ലാ മഹിളാ കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും സിഗ്‌നേച്ചർ ക്യാംപയിൻ നടത്തി. ഉക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തിനെതിരെ യുദ്ധം വേണ്ട, സമാധാനം പുലരട്ടെ എന്ന മുദ്രവാക്യവുമായി മഹിള കോൺഗ്രസ്സ് എല്ലാ നിയോജക മണ്ഡലങ്ങളിലും ക്യാംപയിൻ നടത്തി. ഉക്രൈനിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥി നവീൻ ശേഖരപ്പയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ക്യാംപയിന്റെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ് നിർവ്വഹിച്ചു. ജിന്നി ജോയ് അദ്ധ്യക്ഷത വഹിച്ചു. കെ.സി അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. തൃശ്ശൂർ നിയോജ മണ്ഡലത്തിൽ സി.ബി ഗീത ഉദ്ഘാടനം ചെയ്തു. പുതുക്കാട് റീന ഫ്രാൻസിസ്, ചാലക്കുടിയിൽ സിനി ആർട്ടിസ്റ്റ് ശ്രീരേഖ, കൊടുങ്ങല്ലൂരിൽ ചന്ദ്രിക ശിവരാമൻ, ഇരിങ്ങാലക്കുട ചാർലി പോൾ, കയ്പ്പമംഗലം സി.എസ് രവീന്ദ്രൻ, നാട്ടിക കുമാരി കൃഷ്ണപ്രിയ, മണലൂരിൽ സുബൈദ മുഹമ്മദ് കുന്നകുളത്ത് സോയ ജോസഫ്, ചേലക്കരയിൽ നിർമ്മല ടി., വടക്കാഞ്ചേരിയിൽ ലീല രാമകൃഷ്ണൻ തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.   


Post a Comment

0 Comments