മാന്ദാമംഗലം. തൃശൂർ മാന്ദാമംഗലം റോഡിൽ മുരുക്കുംപാറയിൽ ഉണ്ടായ വാഹനാപകടത്തിൽ മാന്ദാമംഗലം ചവറാട്ടിൽ പരേതനായ ബാബു മകൻ വിഷ്ണു (23) മരിച്ചു. സംസ്‌കാരം പിന്നീട്. തൃശൂരിൽ സ്വകാര്യ സ്ഥാപനത്തിൽ കളക്ഷൻ ഏജന്റാണ് വിഷ്ണു. രാത്രി 10 മണിയോടെ ജോലി കഴിഞ്ഞ് വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. വിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിക്ക് പുറകിൽ ഇടിച്ചാണ് അപകടം. അമ്മ: ഗീത, സഹോദരി: അശ്വതി.
0 Comments