ബിജെപി അംഗങ്ങൾ പാണഞ്ചേരി പഞ്ചായത്തിന്റെ ബജറ്റ് ചർച്ച ബഹിഷ്‌കരിച്ചു


പട്ടിക്കാട്. കാർഷിക മേഖലയ്ക്ക് വേണ്ടത്ര പ്രാധാന്യം നൽകാത്ത പഞ്ചായത്ത് ബജറ്റിൽ കർഷകരെ സഹായിക്കുന്ന നിർദ്ദേശങ്ങൾ ഒന്നും തന്നെ ഇല്ലെന്ന് ആരോപിച്ച് ബിജെപി അംഗങ്ങൾ ബജറ്റ് ചർച്ച ബഹിഷ്‌ക്കരിച്ചു. രാസവളത്തിന്റെ വിലവർധനവ്, കാർഷിക വിളകളുടെ വിലക്കുറവ്, കാലാവസ്ഥ വ്യതിയാനം എന്നിവ മൂലം കർഷകർ ഏറെ കഷ്ടപ്പെടുന്നുണ്ടെന്നും ഇത്തരം സാഹചര്യങ്ങളെ മറികടക്കാൻ വേണ്ട പദ്ധതികൾ പഞ്ചായത്ത് നടപ്പാക്കണമെന്നും ബിജെപി അംഗങ്ങൾ പറഞ്ഞു. കാലിത്തീറ്റയുടെ വില വർധന മൂലം കഷ്ടപ്പെടുന്ന ക്ഷീര കർഷകരുടെ നിലനിൽപ്പിന് ആവശ്യമായ പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. പഞ്ചായത്തിലെ മൂന്ന് ഗവൺമെന്റ് ആശുപത്രികളിലും കിടത്തി ചികിത്സക്കുള്ള സംവിധാനങ്ങൾ നടപ്പിലാക്കുന്നതിനു വേണ്ട നിർദ്ദേശങ്ങൾ ബജറ്റിൽ ഇല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേന്ദ്ര പദ്ധതിയായ ജൽജീവൻ മിഷൻ മാത്രമാണ് പഞ്ചായത്ത് ബജറ്റിൽ എടുത്ത് കാണിച്ചിട്ടുള്ളതെന്നും ബിജെപി അംഗങ്ങളായ ബിജോയ് ജോസ്, ജയകുമാർ ആദംകാവിൽ എന്നിവർ പറഞ്ഞു.



Post a Comment

0 Comments