വിലങ്ങന്നൂരിൽ ടാറിങ് ഇന്ന് പൂർത്തിയാകും: പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു


വിലങ്ങന്നൂർ. പീച്ചിഡാം റോഡിൽ വിലങ്ങന്നൂർ മുതൽ പീച്ചിഡാം ഗേറ്റ് വരെയുള്ള ഭാഗത്ത് മെക്കാഡം റോഡിന്റെ റീ ടാറിങ് നടക്കുന്ന സ്ഥലം പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്റെ നേതൃത്വത്തിൽ സന്ദർശിച്ച് പണികൾ വിലയിരുത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ ഇ.ടി ജലജൻ, കെ.വി അനിത എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പീച്ചിറോഡ് ജങ്ഷൻ മുതൽ വിലങ്ങന്നൂർ വരെയുള്ള ഭാഗം മലയോര ഹൈവേ റൂട്ടിൽ ഉൾപ്പെടുത്തിയതു കൊണ്ട് നാല് ലക്ഷം രൂപ ചിലവിൽ അറ്റകുറ്റ പണികൾ മാത്രമാണ് നിലവിൽ ചെയ്യുന്നത്. വിലങ്ങന്നൂർ മുതൽ പീച്ചിവരെ 90 ലക്ഷം ചിലവിൽ പിഡബ്ല്യൂഡിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. പിഡബ്ല്യൂഡി എഇ സതീഷ്, ഓവർസിയർ സുരഭി എന്നിവർ ഒപ്പമുണ്ടായിരുന്നു.



Post a Comment

0 Comments