പട്ടിക്കാട്. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിൽ പന്നിയങ്കര ആരംഭിയ്ക്കാൻ പോകുന്ന ടോൾ പിരിവിൽ തദ്ദേശവാസികൾക്ക് സൗജന്യ പാസ്സ് അനുവദിയ്ക്കണമെന്നും പട്ടിക്കാട് മുതൽ കുതിരാൻ തുരങ്കം വരെയുള്ള റോഡുപണി എത്രയും വേഗം പൂർത്തീകരിക്കണമെന്നും തൃശ്ശൂർ ജില്ലാപഞ്ചായത്ത് ഭരണസമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പീച്ചി ഡിവിഷൻ മെമ്പർ കെ.വി. സജുവാണ് പ്രമേയം അവതരിപ്പിച്ചത്. യോഗത്തിൽ പ്രസിഡണ്ട് പി.കെ. ഡേവിസ് മാസ്റ്റർ, വൈസ് പ്രസിഡണ്ട് ഷീന പറയങ്ങാട്ടിൽ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.എസ് ജയ, ലത ചന്ദ്രൻ, എ.വി. വല്ലഭൻ, പി.എം. അഹമ്മദ് , സെക്രട്ടറി കെ.ജി. തിലകൻ എന്നിവർ സംസാരിച്ചു.
0 Comments