പാചകവാതക വിലവർധനവിനെതിരെ എഐവൈഎഫ് പ്രതിഷേധം


പട്ടിക്കാട്. പാചകവാതക വില വർധനവിനെതി എഐവൈഎഫ് പാണഞ്ചേരി മേഖലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയും എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗവുമായ സനൽ വാണിയമ്പാറ ഉദ്ഘാടനം ചെയ്തു. പാചക വാതക സിലിണ്ടറിന് അടിക്കടി വിലവർധിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾ മൂലം സാധാരണക്കാരന്റെ ജീവിതം ദുസ്സഹമായെന്ന് അദ്ദേഹം പറഞ്ഞു.  ഇത്തരം ജനദ്രോഹ നയങ്ങളുമായി മുന്നോട്ടുപോകുന്ന ബിജെപി സർക്കാരിനെതിരെ തെരുവോരങ്ങളിൽ സമരം തുടരുമെന്നും സനിൽ പറഞ്ഞു. എഐവൈഎഫ് മേഖല പ്രസിഡണ്ട് അശ്വിൻ, പ്രസാദ്, രമ്യ രാജേഷ്, വിനീഷ്, രഞ്ജിത്ത്, രമേഷ് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments