കണ്ണാറ. കടുത്ത വേനൽ വരൾച്ചയിലേക്ക് നാട് നീങ്ങുമ്പോൾ വഴിയാത്രക്കാർക്ക് കുടിവെള്ള സൗകര്യം ഒരുക്കുകയാണ് ഡിവൈഎഫ്‌ഐ പീച്ചി മേഖലാ കമ്മറ്റി. സ്‌നേഹമൊരു കുമ്പിൾ എന്ന പേരിൽ നടപ്പിലാക്കുന്ന ദാഹജലപന്തൽ കണ്ണാറയിൽ ബ്ലോക്ക് സെക്രട്ടറി വി.സി സുജിത്ത് ഉദ്ഘാടനം ചെയ്തു. പീച്ചി മേഖല സെക്രട്ടറി പി.കെ. മോബി, പ്രസിഡന്റ് കെ.ടി ജിതിൻ, ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗം കെ.ജി ബൈജു, മേഖല വൈസ് പ്രസിഡണ്ട് മഹാദേവ് ടി.എസ്, കണ്ണാറ ഡിവൈഎഫ്‌ഐ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
0 Comments