വഴുക്കുംപാറ. ദേശീയപാതയിൽ പാലക്കാട് ഭാഗത്തേക്കുള്ള സർവ്വീസ് റോഡിനോട് ചേർന്നുള്ള സംരക്ഷണ ഭിത്തി ഇടിഞ്ഞു. സർവ്വീസ് റോഡിന് സമീപത്തുകൂടി കടന്നുപോകുന്ന കനാൽ വൃത്തിയാക്കുന്നതിനിടെയാണ് സംരക്ഷണഭിത്തി ഇടിഞ്ഞത്. ദേശീയപാതക്ക് കുറുകെ വടക്ക് ഭാഗത്തേക്കാണ് കനാൽ ഒഴുകുന്നത്. നിലവിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കനാൽ മൂടിയ നിലയിൽ ആയിരുന്നു. കനാൽ വെള്ളമാണ് പ്രദേശത്ത് ജലക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരം. വരൾച്ച രൂക്ഷമായതോടെ പ്രദേശവാസികൾക്ക് കുടിവെള്ളം പോലും ഇല്ലാത്ത അവസ്ഥയാണ്. നാളെ മുതൽ കനാലിലൂടെ വെള്ളം തുറന്നു വിടാൻ ഇരിക്കുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ സംരക്ഷണ ഭിത്തി ഇടിഞ്ഞതോടെ നാട്ടുകാരും പരിഭ്രാന്തിയിലാണ്. നിർമ്മാണത്തിലെ അപാകതയാണ് സംരക്ഷണ ഭിത്തി ഇടിയാൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു.
0 Comments