പട്ടിക്കാട്. കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്ത്രീശക്തി കലാജാഥയ്ക്ക് പാണഞ്ചേരിയിൽ സ്വീകരണം നൽകി. സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തുന്ന സ്ത്രീപക്ഷ നവകേരളം ക്യാമ്പയിന്റെ ഭാഗമായാണ് കലാജാഥകൾ സംഘടിപ്പിക്കുന്നത്. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിലെ നാല് പഞ്ചായത്തുകളിലും സ്ത്രീശക്തി കലാജാഥകൾ പരിപാടികൾ അവതരിപ്പിക്കും. പട്ടിക്കാട് ഗവ. എൽ പി സ്‌കൂളിൽ കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷ മോഹനന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. മാടക്കത്തറ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സതി, പുത്തൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ചെയർപേഴ്‌സൺ സതി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മെമ്പർ സെക്രട്ടറി വാസുദേവൻ, ജെൻഡർ റിസോഴ്‌സ് പേഴ്‌സൺ മേരി സണ്ണി, കുടുംബശ്രീ വൈസ് ചെയർപേഴ്‌സൺ മിനി ജോണി എന്നിവർ പ്രസംഗിച്ചു. കലാ ജാഥയുടെ ഭാഗമായി വിവിധ പരിപാടികൾ അവതരിപ്പിച്ചു.
0 Comments