നിരവധി തൊഴിലവസരങ്ങളുമായി പ്രാപ്തി മെഗാ തൊഴിൽമേള മാർച്ച് 6ന്; ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം
കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെ മേൽനോട്ടത്തിൽ സങ്കൽപ് പദ്ധതിയുടെ ഭാഗമായി തൃശൂർ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ പ്ലാനിംഗ് ഓഫീസിന്റെയും ജില്ലാ സ്‌കിൽ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ പ്രാപ്തി മെഗാ തൊഴിൽ മേള 2022 മാർച്ച് 6 ന് തൃശൂർ വിമല കോളേജിൽ നടക്കും. അൻപതിൽപരം കമ്പനികളിലായി 2700ൽ അധികം ഒഴിവുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൊഴിൽ അന്വേഷകർക്ക് മാർച്ച് 3 വരെ സ്‌റ്റേറ്റ് ജോബ് പോർട്ടൽ (www.statejobportal.kerala.gov.in) എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. എഞ്ചിനീയറിംഗ്, നഴ്‌സിംഗ്, ഐടിഐ, ഓട്ടോമൊബൈൽ പോളിടെക്‌നിക്, എംബിഎ, ബിരുദം, ബിരുദാന്തര ബിരുദം, പ്ലസ് ടു, പത്താംതരം, ഹ്രസ്വകാല തൊഴിൽ പരിശീലനങ്ങൾ നേടിയവർക്കും തൊഴിൽ മേളയിൽ അവസരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രജിസ്റ്റർ ചെയ്യുന്നതിന് http://www.statejobportal.kerala.gov.in/.../candidate... jobFair
രജിസ്റ്റർ ചെയ്ത് ശേഷം തൊഴിലവസരങ്ങളിൽ അപേക്ഷിക്കുന്നതിന് :statejobportal.kerala.gov.in/publicSiteJobs/jobSearch JobFair. സംശയ നിവാരണത്തിനായി 8075967726 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഹോം ഗാർഡ് നിയമനം ; ശാരീരിക ക്ഷമത പരിശോധന മാർച്ച് 10ന്
ജില്ലയിൽ ഹോം ഗാർഡ് ഒഴിവുകളിലേക്ക് അപേഷിച്ചവർക്കുള്ള ശാരീരിക ക്ഷമത പരിശോധന ശ്രീ കേരളവർമ്മ കോളേജ് ഗ്രൗണ്ടിൽ മാർച്ച് പത്തിന് രാവിലെ എട്ട് മണിക്ക് നടക്കും. മാർച്ച് 8ന് തൃശൂർ ഗവ എഞ്ചിനീയറിംഗ് കോളേജ് ഗ്രൌണ്ടിൽ നടത്താനിരുന്ന പരിശോധനയാണ് മാർച്ച് പത്തിലേക്ക് മാറ്റി വെച്ചത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0487 2420183
സ്‌പെഷ്യൽ ഡ്രൈവ്
വീട്ടുപണി ചെയ്യുന്ന സർക്കാരിന്റെ മറ്റ് ക്ഷേമപദ്ധതികളിലൊന്നും അംഗങ്ങളല്ലാത്ത 18 വയസ്സിനും 59 വയസ്സിനും മദ്ധ്യേ പ്രായമുള്ള ജില്ലയിലെ അസംഘടിത തൊഴിലാളികൾക്ക് കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന് കീഴിൽ അംഗത്വം നൽകുന്നതിന് മാർച്ച് 5 മുതൽ 15 വരെ സ്‌പെഷൽ െ്രെഡവ് നടത്തുന്നു. രജിസ്‌ട്രേഷൻ തുക 25 രൂപയും 100 രൂപ നിരക്കിൽ പ്രതിമാസ അംശാദയവും അടച്ച് അംഗമാകാം. ഫോൺ: 0487 2385 900.
0 Comments