പട്ടിക്കാട്. രാജ്യത്ത് തൊഴിൽ സമയം വർധിപ്പിച്ച് തൊഴിലാളികളെ ദ്രോഹിക്കുന്നത് കോർപ്പറേറ്റുകൾക്ക് വേണ്ടിയാണെന്ന് സിഐടിയു നേതാവ് ടി ശ്രീകുമാർ. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംയുക്ത സമര സമിതി പട്ടിക്കാട് നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി സമരങ്ങളിലൂടെ തൊഴിലാളി വർഗ്ഗം നേടിയെടുത്ത അവകാശമാണ് എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിനോദം, എട്ടു മണിക്കൂർ വിശ്രമം എന്നത്. എന്നാൽ ഈ അവകാശം നഷ്ടപ്പെടുത്തുന്ന നിയമ സംവിധാനമാണ് ഇന്ത്യയിൽ ഉള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മിനിമം വേതനം അനുവദിക്കാതെയും തൊഴിൽ സുരക്ഷയില്ലാതെയും തൊഴിലാളികളെ മാനസീകമായും ശാരീരികമായും പീഡിപ്പിക്കുയാണ് ഇപ്പോഴത്തെ സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ബാബു തോമസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.വി ചന്ദ്രൻ, പി.വി സുദേവൻ, ഷിജോൺ എന്നിവർ നേതൃത്വം നൽകി.
.jpeg)

0 Comments