മണ്ണുത്തി. സമഗ്ര ശിക്ഷാ കേരള ബിആർസി ഒല്ലൂക്കരയുടെ നേതൃത്വത്തിൽ ഒരുമ സഹവാസ ക്യാമ്പും പഠനയാത്രയും നടത്തി. ഒല്ലൂർ ബിആർസി ആസ്ഥാന കേന്ദ്രത്തിൽ നടന്ന പരിപാടികൾ വാർഡ് കൗൺസിലർ കരോളിൻ ഉദ്ഘാടനം ചെയ്തു. ബിപിസി സുനിൽ ജോൺ മാത്യു അധ്യക്ഷത വഹിച്ചു. ആംഗ്യപാട്ട്, നാടകശാല, പേപ്പർ ക്രാഫ്റ്റ് നിർമ്മാണം എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് പ്രവർത്തനങ്ങൾക്ക് തുടക്കമായി. സ്‌പോർട്‌സ്, വിവിധതരം കളികൾ, രക്ഷിതാക്കളുടെ കലാവിരുന്ന് തുടങ്ങി വർണാഭവും ആവേശകരവുമായ പരിപാടികൾക്ക് ശേഷം ഗായകനും ബിആർസി കോർഡിനേറ്ററുമായ സുനിൽ ജോൺ മാത്യുവിന്റെ നേതൃത്വത്തിൽ ക്യാമ്പ് ഫയർ നടത്തി. രണ്ടാം ദിനത്തിൽ നടത്തിയ പഠനയാത്രയോടെ ക്യാമ്പിന് സമാപനമായി. ട്രെയിനർ ജാസ്മിൻ, നടത്തറ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സീതാലക്ഷ്മി, വാർഡ് മെമ്പർ ടി.എസ് ബിജു, സി.ആർ.സി.സി ജിൻസി ടീച്ചർ, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ അഞ്ജന വർഗീസ് എന്നിവർ സംസാരിച്ചു.
0 Comments