പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പുകൾ നൽകി


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ 2021-22 പദ്ധതികളുടെ ഭാഗമായി പട്ടികജാതി കേളേജ് വിദ്യാർത്ഥികൾക്കും പട്ടികവർഗ സ്‌കൂൾ വിദ്യാർത്ഥികൾക്കും ലാപ്‌ടോപ്പുകൾ നൽകി. പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു. 10,39,000 രൂപ ചിലവാക്കിയാണ് ലാപ്‌ടോപ്പുകൾ വാങ്ങിയിട്ടുള്ളത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, അസി. സെക്രട്ടറി വാസുദേവൻ പി., എസ്.സി പ്രമോട്ടർ അജിത സുധീഷ്, വാർഡ് മെമ്പർമാരായ ആനി ജോയ്, ബിജോയ് ജോസ്, കെ.പി ചാക്കോച്ചൻ, ജയകുമാർ ആദംകാവിൽ, സ്വപ്‌ന രാധാകൃഷ്ണൻ, രേഷ്മ സജീഷ്, ഷൈലജ വിജയകുമാർ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments